Nawaz-Sharif-Pakistan-0902

പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി പി.എം.എല്‍.– എന്‍ നേതാവ് നവാസ് ഷെരീഫ്. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെയാണ് നീക്കം. അതേസമയം മുന്‍ പ്രധാനമന്ത്രി ഇമ്രാ‍ന്‍ ഖാനെ പിന്തുണയ്ക്കുന്ന സ്വതന്ത്രര്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം ആരോപിച്ച് ഇമ്രാന്‍ അനുകൂലികള്‍ തെരുവിലിറങ്ങി. പൊലീസ് വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു  

 

28 മണിക്കൂര്‍ പിന്നിട്ട് വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്ന സ്വതന്ത്രരാണ് ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത്. എന്നാല്‍ പാര്‍ട്ടി എന്ന നിലയില്‍ നവാസ് ഷെരീഫിന്റെ പി.എം.എല്‍.– എന്‍ ആണ് വലിയ ഒറ്റകക്ഷി. ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്. പി.പി.പിയെയും മറ്റ് ചെറു പാര്‍ട്ടികളെയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാണ് നവാസ് ഷെരീഫിന്റെ ശ്രമം. വൈകിട്ട് പാര്‍ട്ടി ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത നവാസ് ഷെരീഫ് സഖ്യ ചര്‍ച്ചകള്‍ക്ക് സഹോദരന്‍ ഷഹബാസ് ഷെരീഫിനെ ചുമതലപ്പെടുത്തിയതായി അറിയിച്ചു. 

 

അതേസമയം തോല്‍വി ഭയന്നാണ് വോട്ടെണ്ണല്‍ വൈകിപ്പിക്കുന്നത് എന്നാരോപിച്ച് ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍ പലയിടത്തും പ്രതിഷേധവുമായി ഇറങ്ങി. ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. വെടിവയ്പ്പില്‍ മൂന്ന് പി.ടി.ഐ. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എന്നാല്‍ പരാതികള്‍ക്കിടയില്ലാതെ വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും അതാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

 

Nawaz Sharif is trying to form a government in Pakistan