എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് എന്‍സിപി അജിത് പവാര്‍ പക്ഷം. ശശീന്ദ്രന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് കേരളത്തിലെ അജിത് പവാര്‍ പക്ഷം ആവശ്യപ്പെട്ടു. അതേസമയം യഥാര്‍ഥ എന്‍സിപി ശരദ് പവാര്‍ നേതൃത്വം നല്‍കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇക്കാര്യം ജനപിന്തുണകൊണ്ട് തെളിയിക്കപ്പെടും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തും. കമ്മിഷന്റെ തീര്‍പ്പ് ബാധകമല്ലെന്നും ശശീന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
Ajit Pawar group of NCP wants AK Saseendran to resign