പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കി. ലൈസന്‍സ് ഫീ ഇനത്തില്‍ പഞ്ചായത്ത് ഏഴു ലക്ഷം രൂപ ഈടാക്കി. റവന്യു റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഒാഫിസില്‍ അടച്ചു. പാര്‍ക്കിന് അനുമതി നല്‍കിയത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി. ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കോടതി ചോദിച്ചിരുന്നു.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 2018 ലാണ് പാര്‍ക്ക് അടച്ചത്. അതിന് മുമ്പ് രണ്ട് വര്‍ഷത്തോളം പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ കോടതിയെ അറിയിച്ചതനുസരിച്ചാണെങ്കില്‍ അത്രയും കാലം അത് പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ. അധികാരവും പണവും ഉള്ളവര്‍ക്ക് ഇന്നാട്ടില്‍ എന്തുമാകാമെന്നതിന്റ മറ്റൊരു ഉദാഹരണം. ലൈസന്‍സിന് അപേക്ഷിച്ചു. അപേക്ഷയില്‍ പിഴവ് കണ്ടെത്തി. ഇതോടെ തിരുത്തി അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചു. ഇതായിരുന്നു കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചത്.
License renewed for PV Anwar MLA's park