??????????? ???????????????? ??????? ????? ?????????????? ??????? ???? ??? ?????? ?????? ?????????????? ???? ??????????? ?????????? ??????????????? ??????? ??.??.????? ??????????? ?????? ?????????????????????. ??????: ?????????? ??????????????· ????? 18 / 01 / 2024

ഗതാഗത മന്ത്രി ഗണേഷുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് സ്ഥാനമൊഴിയാനൊരുങ്ങി കെഎസ്ആര്‍ടിസി എംഡി: ബിജു പ്രഭാകര്‍. സ്ഥാനമൊഴിയാന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. ഓസ്ട്രേലിയയിൽ പൊതുഗതാഗത സംവിധാനത്തെക്കുറിച്ചു പഠിക്കാൻ പോയ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ തിരിച്ചെത്തിയെങ്കിലും എംഡി സ്ഥാനം ഏറ്റെടുത്തിരുന്നില്ല. 

ജോയിന്റ് എംഡി പ്രമോജ് ശങ്കറിന്  ചുമതല കൈമാറി വിദേശത്തു പോയ ബിജു പ്രഭാകർ കഴിഞ്ഞ ദിവസം തിരികെയെത്തിയ  ശേഷം മന്ത്രിയ്ക്കൊപ്പം വിവിധ യോഗങ്ങളിൽ പങ്കെടുത്തെങ്കിലും എംഡിയുടെ ചുമതലയേറ്റെടുത്തില്ല. ഇ ബസ് വിവാദത്തിൽ മന്ത്രിയും സിഎംഡിയും തമ്മിൽ തെറ്റിയെന്നു വാർത്തകളുണ്ടായിരുന്നു. ബിജു പ്രഭാകർ നേരത്തെ എംഡി സ്ഥാനമൊഴിഞ്ഞെന്ന പ്രചാരണമുണ്ടായെങ്കിലും മന്ത്രിയുടെ ഓഫിസ് ഇത് നിഷേധിച്ചിരുന്നു.