വിദേശ സര്‍വകലാശാലകള്‍ ആകാമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ അമ്പരന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ്. സുപ്രധാന നിര്‍ദേശങ്ങളില്‍ കൂടിയാലോചന നടന്നിട്ടില്ലെന്ന് പരാതി. വിദേശ സര്‍വകലാശാല പ്രഖ്യാപനവും കോണ്‍ക്ലേവും ചര്‍ച്ച ചെയ്തില്ല. നയംമാറ്റമായതിനാല്‍ ചര്‍ച്ച വേണമെന്നാണ് നിലപാട്. എന്നാല്‍ ഇതു  സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. 

 

ഉന്നത വിദ്യാഭ്യാസവകുപ്പ് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങള്‍ നിങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി. ധനവകുപ്പ് ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിനും ഉരുണ്ടുകളിച്ച മന്ത്രി സര്‍വകലാശാലകളുടെ വാണിജ്യ താല്‍പര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കി. 

 

Kerala budget foreign university higher education department minister R Bindu