സ്വകാര്യ സര്‍വകലാശാലകള്‍ വിദ്യാര്‍ഥി സമൂഹത്തോടുള്ള വെല്ലുവിളി സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ്. എല്‍.ഡി.എഫിന്‍റെ പ്രഖ്യാപിതനയത്തിന് വിരുദ്ധമാണ് ബജറ്റിലെ പ്രഖ്യാപനം. സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമെന്നും എ.ഐ.എസ്.എഫ് മുന്നറിയിപ്പ് നല്‍കി. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്നാണ് നിലപാടെന്നും വിഷയത്തിലെ ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ അറിയിച്ചു. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം വേണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
അതേസമയം ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ നിക്ഷേപം നേരത്തെ തീരുമാനിച്ചതാണെന്നു മന്ത്രി ആര്‍.ബിന്ദു. സ്വകാര്യ സര്‍വകലാശാലകള്‍ക്കെതിരെയുള്ള അന്നത്തെ സമരം കാലത്തിന് അനുസരിച്ചുള്ളതായിരുന്നു. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാന്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനിവാര്യമെന്നും, ശ്കതമായ നിയന്ത്രണങ്ങളോടെയാകും സര്‍വകലാശാലകള്‍ വരികയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തവും വേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വകാര്യ നിക്ഷേപത്തെ എതിർത്തവരാണ് ഇടതുപക്ഷമെന്ന് ചിലർ പ്രചാരവേല നടത്തുകയാണ്. ഞങ്ങൾ ആഗോളവൽക്കരണത്തെയാണ് എതിർക്കുന്നത്. സ്വകാര്യ മൂലധനത്തെയല്ല. സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ലെന്നും ഇനി എതിർക്കുകയില്ലെന്നും ഗോവിന്ദന്‍ പാലക്കാട്ട് പറഞ്ഞു.
AISF against foreign universities