ജാര്‍ഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍കാലിക വിരാമമിട്ട് മുഖ്യമന്ത്രി ചംപയ് സോറന്‍ വിശ്വാസ വോട്ടുനേടി. 47 വോട്ടാണ് ജെഎംഎം–കോണ്‍ഗ്രസ് സഖ്യം നേടിയത്.41 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. ഇഡി കസ്റ്റഡിയിലുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും വോട്ടെടുപ്പില്‍ പങ്കെടുക്കാനെത്തി. 29 പേര്‍ ചംപയ് സോറനെ എതിര്‍ത്ത് വോട്ടുചെയ്തു. സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഹൈദരാബാദിലേക്ക് മാറ്റിയിരുന്ന 39 ജെഎംഎം–കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്നലെ അര്‍ധരാത്രിയോടെയാണ് റാഞ്ചിയില്‍ എത്തിച്ചത്.
Jharkhand CM Champai Soren wins trust vote with 47 MLAs in support