യാത്രപ്പടി വിവാദത്തിൽ വീണ്ടും വിശദീകരിച്ച് സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ.സച്ചിദാനന്ദൻ. കുറവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. വിലയിരുത്താൻ യോഗവും ചേരുന്നുണ്ട്. ഏഴ് ദിവസം അഞ്ഞൂറ് എഴുത്തുകാരെ വിളിച്ചു കൂട്ടി നൂറിലേറെ സെഷനുകൾ നടത്താൻ പാകത്തിൽ ആയിരുന്നില്ല മൂലധനമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇന്ത്യയിലെ ഒരു ഫെസ്റ്റിവലും എഴുത്തുകാർക്ക് പ്രതിഫലം നൽകുന്നില്ല. ചിലവ് ചുരുക്കിയാലും പ്രതീകാത്മകമായി എന്തെങ്കിലും പങ്കാളികൾക്ക് നൽകാനായിരുന്നു ശ്രമം. യാത്രപ്പടിയിൽ ഓഫിസ് തലത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമിയുടെ പരിപാടിക്കെത്തിയ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് ടാക്സി ചാർജ് പോലും നൽകാത്തത് വിവാദമായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
K Sachithanandan on low remuneration row