ac-moideen

TAGS

കരുവന്നൂർ കള്ളപ്പണമിടപാട് കേസില്‍ സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടിയെ ചോദ്യം ചെയ്ത എംഎല്‍എ എ.സി. മൊയ്തീന് തിരിച്ചടി. സ്വത്ത് കണ്ടുകെട്ടിയ നടപടി ദില്ലി അഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റി ശരിവെച്ചു. മൊയ്തീന്‍റെ ഭാര്യയുടെയും മകളുടെയും പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള നാല്‍പത് ലക്ഷം രൂപയാണ് ഇഡി റെയ്ഡിന് പിന്നാലെ കണ്ടുകെട്ടിയത്. ഇത് ചോദ്യം ചെയ്താണ് മൊയ്തീന്‍ അഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റിയെ സമീപിച്ചത്. അക്കൗണ്ടുകളിലുള്ള ഭാര്യയുടെയും മകളുടെയും സമ്പാദ്യമാണെന്നായിരുന്നു മൊയ്തീന്‍റെ പ്രധാന വാദം.