തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ജനങ്ങളോട് നന്ദി പറഞ്ഞ് നടൻ വിജയ്. തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്. പുതിയ രാഷ്ട്രീയ യാത്രയിൽ ആശംസ അറിയിച്ച സിനിമ, രാഷ്ട്രീയ, മാധ്യമ മേഖലയിൽ നിന്നുള്ള എല്ലാവർക്കും നന്ദിയെന്നും വിജയ് വാർത്താക്കുറുപ്പിൽ അറിയിച്ചു.
രാഷ്ട്രീയ വിമർശകരോട് സമൂഹമാധ്യമങ്ങളിൽ മാന്യമായി പെരുമാറണമെന്ന് ഭാരവാഹികൾക്ക് വിജയ് ഇന്നലെ നിർദേശം നൽകിയിരുന്നു. അതിനിടെ പാർട്ടി ഭാരവാഹികളുടെ ആദ്യ യോഗം ഈ ആഴ്ച ഉണ്ടാകുമെന്നാണ് സൂചന.
Vijay thanks leaders and people who wished him on his political entry