ലോക്സഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് പുതുമുഖങ്ങള്‍. ആലപ്പുഴയിലും കണ്ണൂരിലും പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ധാരണ. തൃശൂരില്‍ ചേര്‍ന്ന കെ.പി.സി.സി തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി യോഗത്തിനെത്തി. സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുതിര്‍ന്ന നേതാക്കളടങ്ങുന്ന നാലംഗ ഉപസമിതി രൂപീകരിച്ചു. കെ.പി.സി.സി. തിരഞ്ഞെടുപ്പ് സമിതി യോഗം തൃശൂരില്‍ ചേരുകയാണ്. കെ.സുധാകരന്‍, സതീശന്‍, ഹസന്‍, ചെന്നിത്തല എന്നിവര്‍ ഉപസമിതിയില്‍. സിറ്റിങ് എം.പിമാരുമായി ഉപസമിതി കൂടിക്കാഴ്ച നടത്തും.
Congress new faces in two constituencies in Kerala for the Lok Sabha elections