ഫെഡറിലസത്തെ മോദി സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോൺഗ്രസിന്റെ മഹാജനസഭ തൃശൂര്‍ തേക്കിൻകാട് മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖര്‍ഗെ. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കി തകര്‍ക്കുകയാണ് കേന്ദ്രം. സ്ത്രീകളും ദലിത് പിന്നാക്ക വിഭാഗങ്ങളും കടുത്ത അനീതി നേരിടുന്നെന്നും ഖര്‍ഖെ.
കലാപം നടക്കുന്ന മണിപ്പൂരിലേക്ക് മോദി തിരിഞ്ഞുപോലും നോക്കുന്നില്ല. ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. സ്വകാര്യ മേഖലയെ മോദി പരിലാളിക്കുന്നു, പൊതുമേഖലയെ അവഗണിക്കുന്നു. കേരളത്തിന് അനുകൂലമായ നയരൂപീകരണമാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതമെന്നും ഗര്‍ഖെ പറഞ്ഞു.
Mallikarjun kharge against narendra modi and central government