kerala-can

വീണ്ടെടുക്കാം ജീവിതത്തിന്റെ വൈബ് എന്ന സന്ദേശവുമായി മനോരമ ന്യൂസ്  കേരള കാന്‍ എട്ടാം പതിപ്പിന് ലോക കാന്‍സര്‍ ദിനമായ ഇന്ന് തുടക്കം. കാന്‍സറിനെ നേരിട്ടവരുടെയും നേരിടുന്നവരുടെയും  മുന്നോട്ടുള്ള യാത്രയ്ക്ക് പ്രത്യാശയുടെ വൈബ് പകരാന്‍. അവരുടെ ജീവിതത്തിന് സമൂഹത്തോടൊപ്പം നിറങ്ങള്‍ പകരാന്‍.  നടന്‍ ജയസൂര്യ  ദൗത്യത്തിന്റെ മുഖമാവും.    50 ലക്ഷം രൂപയുടെ ചികിൽസാസഹായവുമായി    തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ദൗത്യത്തോട് സഹകരിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കാന്‍സര്‍ ദിനങ്ങളില്‍ സ്വന്തം ജീവിതത്തോട് തന്നെ വിരക്തി തോന്നിയവര്‍, എങ്ങനെയെങ്കിലും ഈ ദിനങ്ങള്‍ അവസാനിച്ചിരുന്നെങ്കിലെന്ന് ആശിച്ചവര്‍ – വീണ്ടെടുക്കാം ജീവിതത്തിന്റെ വൈബ് എന്ന സന്ദേശം അവര്‍ക്കുള്ളതാണ്. രോഗം മുന്‍കൂട്ടി കണ്ടെത്താനും ചികില്‍സാ സഹായം നല്‍കാനും ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ േചരുന്നു.  

 

പ്രതിരോധം, കരുതല്‍, അതിജീവനം, ചികില്‍സ എന്നിങ്ങനെ സമൂഹത്തിലാകെ കാന്‍സര്‍ ബോധവല്‍കരണത്തിന്റെയും കരുതലിന്റെയും സന്ദേശം പടര്‍ത്തിയ ഏഴു പതിപ്പുകള്‍ കേരള കാന്‍ പിന്നിട്ടു കഴിഞ്ഞു. ജീവിതം കൊണ്ട് സമൂഹത്തിന് തന്നെ പുതുവൈബ് പകര്‍ന്നവരും അവര്‍ക്ക് താങ്ങായവരും ദൗത്യത്തിന്റെ ഭാഗമാവും. മുന്‍ കാലങ്ങളിലേതുപോലെ രോഗനിര്‍ണയ ക്യാംപുകളിലും കൂട്ടായ്മകളിലും പങ്കുചേരാനും അവസരമൊരുക്കും.