gill-aswin-3

വിശാഖപട്ടണം ടെസ്റ്റില്‍ രണ്ടുദിവസം ശേഷിക്കെ ഇന്ത്യന്‍ ജയം ഒന്‍പത് വിക്കറ്റ് അകലെ. ശുഭ്മന്‍ ഗില്ലിന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ 399 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. ഫോമിലേക്ക് മടങ്ങിയെത്തിയ ഗില്‍ 104 റണ്‍സെടുത്തു. ടീമില്‍ ഇടത്തിനായി ചേതേശ്വര്‍ പൂജാര കാത്തിരിക്കുന്നുവെന്ന രവി ശാസ്ത്രിയുടെ വാക്കുകള്‍ ഓര്‍മിച്ചുകൊണ്ടായിരിക്കാം ശുഭ്മന്‍ ഗില്‍ ബാറ്റിങ്ങിനിറങ്ങിയത്. 132 പന്തില്‍ നിന്ന് കരിയറിലെ മൂന്നാം സെഞ്ചറി. 

 

ഇന്ത്യന്‍ സ്കോര്‍ 211ല്‍ നില്‍ക്കെ അഞ്ചാമനായി ഗില്‍ പുറത്ത്.  പിന്നെ ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത് 44 റണ്‍സ് മാത്രം.  നാലുവിക്കറ്റ് വീഴ്ത്തി ടോം ഹാര്‍ട്്ലി. 255 റണ്‍സില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിന് അവസാനം.

 

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യപ്രഹരമേല്‍പ്പിച്ചത് അശ്വിന്‍. 28 റണ്‍സെടുത്ത് ബെന്‍ ഡക്കറ്റ് പുറത്ത്. മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് ഒരുവിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍. രണ്ടുദിവസം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് ജയം 332 റണ്‍സ് അകലെ. ഇന്ത്യയ്ക്ക് വേണ്ടത് ഒന്‍പത് വിക്കറ്റും.

 

 2nd Test: India Need Nine Wickets, England Need 332 Runs