മാനന്തവാടിയിൽ പിടികൂടിയ തണ്ണീർക്കൊമ്പനെ കർണാടകയുടെ ആനയെന്ന് ബ്രാൻഡ് ചെയ്തിട്ടില്ലെന്ന് വനംമന്ത്രി. കർണാടകം പിടികൂടി കോളർ ഐഡി ഘടിപ്പിച്ച ആന മാനന്തവാടിയിൽ എത്തിയപ്പോൾ പിടികൂടി തിരികെ ഏൽപ്പിക്കുക മാത്രമാണ് ചെയ്തത്. കർണാടക, കേരള വനം മേധാവിമാർ തമ്മിൽ ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടുണ്ട്. വേണ്ടിവന്നാൽ കർണാടക വനം മന്ത്രിയുമായി സംസാരിക്കും. അന്വേഷണ സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ആനയെ പിടികൂടുന്നതിൽ വനം വകുപ്പിന് വീഴ്ചയുണ്ടായിട്ടില്ലെന്നും ദുരൂഹത പ്രചരിപ്പിക്കരുതെന്നും എ.കെ. ശശീന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു. അന്വേഷണ മേധാവി സിസിഎഫ് കെ.വിജയാനന്ദുമായി വനം മന്ത്രി പാലക്കാട് അവലോകനം നടത്തി.