• തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞതിനു കാരണം സമ്മര്‍ദം മൂലമുള്ള ഹൃദയാഘാതം
  • ഹൃദയവും ശ്വാസകോശവും നിലച്ചത് മരണിനിടയാക്കി
  • 'ഞരമ്പില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഒരുമിച്ച് നിലച്ചതുമൂലമാണെന്ന് പോസ്റ്റു മോർട്ടം റിപ്പോർട്ട്. ഇടതു തുടയിലുണ്ടായിരുന്ന മുറിവ് പഴുത്ത് ആന്തരിക ആവയവങ്ങളിലേക്ക് പടർന്നതും മരണകാരണമായി. ഇന്നലെ മാനന്തവാടിയിൽ നിന്ന് പിടി കൂടി ബന്ദിപൂരിലെ രാമപുരയിലെത്തിച്ച തണ്ണീർ കൊമ്പൻ ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്.

 

തണ്ണീർ കൊമ്പന്റെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഒരുമിച്ച് നിലയ്ക്കാൻ കാരണം ഇടതു തുടയിലെ ആഴത്തിലെ മുറിവ്, ഞരമ്പുകളിലെ കൊഴുപ്പ്, ക്ഷയം എന്നിവ മൂലമെന്നാണ് പോസ്റ്റുമോർട്ടത്തിൽ പറയുന്നത്. ഇടതു തുടയിൽ നിന്ന് ഒരു ലിറ്റർ പഴുപ്പാണ് പുറത്ത് എടുത്തത്. മയക്കു വെടിവയ്ക്കുന്നതിനിടെ ഉണ്ടായ ബഹളവും ആൾക്കൂട്ടവും ആനയ്ക്ക് സമ്മർദം ഉണ്ടാക്കിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കേരള - കർണ്ണാടക വെറ്ററിനറി സർജൻമാരുടെ നേതൃത്വത്തിലായിരുന്നു രാമപുര ആനതാവളത്തിൽ വച്ചുള്ള പോസ്റ്റുമോർട്ടം.

 

മാനന്തവാടിയിൽ നിന്ന് പിടികൂടി ബന്ദിപ്പൂരിലെ രാമപുരയില്‍ തുറന്നുവിടാനായി വിദഗ്ധ പരിശോധന നടത്തും മുന്‍പാണ് രാവിലെ ആറ് മണിയോടെ തണ്ണീർ കൊമ്പൻ ചരിഞ്ഞത്. തണ്ണീര്‍ കൊമ്പന്‍റെ പോസ്റ്റ്മോര്‍ട്ടത്തിൽ പങ്കാളിയാവുന്നതിനൊപ്പം മരണകാരണവും ദൗത്യവും പരിശോധിക്കാന്‍ വനംവകുപ്പ് അഞ്ചംഗ വിദഗ്ധ സമിതിയും രൂപീകരിച്ചു.  വനം വിജിലന്‍സ് ഓഫീസര്‍, മൃഗ‍ ഡോക്ടര്‍, വനം എന്‍‌.ജി.ഓ പ്രതിനിധി, നിയമ വിദ്ഗ്ധന്‍, ജില്ലാ വനം ഫ്ലൈയിങ് സ്കാഡ് എന്നിവരങ്ങുന്നതാണ് സമിതി.  

 

Tranquilized Thanneer Komban died of heart attack, says preliminary inquiry report...