ഇന്നലെ മാനന്തവാടിയില്‍ നിന്ന് പിടികൂടിയ കാട്ടാന തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു. മാനന്തവാടിയെ ഒരു പകല്‍മുഴുവന്‍ വിറപ്പിച്ച തണ്ണീര്‍ കൊമ്പനെ പകലും രാത്രിയുമായി നീണ്ട പരിശ്രമത്തിനൊടുവിലാണ് വരുത്തിയിലാക്കിയത്. ആനയെ പിടികൂടി ഇന്നലെ രാത്രിയോടെ കര്‍ണാടകയ്ക്ക് കൈമാറിയിരുന്നു. 15 മണിക്കൂറോളമാണ് തണ്ണീര്‍ക്കൊമ്പന്‍ ഇന്നലെ  മാനന്തവാടിയില്‍ ഭീതി വിതച്ചത്. തുടര്‍ന്ന് രാത്രിയോടെയാണ് മയക്കുവെടിവച്ച് ആനയെ പിടികൂടിയത്. ആന ചരിഞ്ഞത് ഉന്നതതല സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. പരിശോധനയ്ക്ക് പ്രത്യേകസംഘത്തെ നിയോഗിച്ചെന്ന് കര്‍ണാടക മുഖ്യവനപാലകന്‍. വെറ്ററിനറി സര്‍ജന്‍മാരുടെ സംഘം ഉടന്‍ ബന്ദിപ്പൂരിലെത്തും. ഇന്നുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് സുഭാഷ് മാല്‍ഖഡെ.

തണ്ണീര്‍ കൊമ്പന്‍ രാവിലെ ഏഴ് മണിയോടെയാണ് കാടിറങ്ങി മാനന്തവാടി പായോടിലെത്തുന്നത്. കുങ്കിയാനകളുടെ സഹായത്തോടെ രാത്രി പത്തുമണിയോടെ നൂറോളം പേര്‍ അടങ്ങിയെ ദൗത്യ സംഘമാണ് തണ്ണീര്‍ കൊമ്പനെ വരുതിയിലാക്കിയത്.

Thaneerkombam death