TAGS

തന്‍റെ മരണം സ്വയം വ്യാജമായി സൃഷ്ടിച്ചതെന്ന് മോഡലും നടിയുമായ പൂനം പാണ്ഡെ. അര്‍ബുദ ബോധവല്‍ക്കരണത്തിനാണ് വ്യാജമരണം സൃഷ്ടിച്ചതെന്ന് താരം പറയുന്നു. ഏതായാലും, ആദരാഞ്ജലികള്‍ അര്‍പ്പിച്ച ആരാധകര്‍ അന്തംവിട്ടിരിക്കുകയാണ്. 

 

32 വയസ്സുള്ള പൂനം പാണ്ഡെ ഗര്‍ഭാശയമുഖ കാന്‍സര്‍ ബാധിച്ച് മരിച്ചെന്ന് മാനേജര്‍ നികിത ശര്‍മയാണ് അറിയിച്ചത്. നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും മരണവിവരം സംബന്ധിച്ച് പോസ്റ്റ് വന്നു. അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുമ്പോഴാണ് വ്യാജവാര്‍ത്തയെന്ന് പൂനം തന്നെ വെളിപ്പെടുത്തിയത്. 

 

പൂനത്തിന്‍റേത് നാണംകെട്ട പ്രവര്‍ത്തിയെന്ന് ശിവസേന ഉദ്ധവ് താക്കറെ നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ഏതാനും ദിവസം മുന്‍പ് നടി ഗോവയില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ അവര്‍ തന്നെ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത്ര ആരോഗ്യത്തോടെയിരിക്കുന്നയാള്‍ നാല് ദിവസങ്ങള്‍ക്കപ്പുറം മരിച്ചോ എന്ന് സമൂഹമാധ്യമങ്ങളില്‍ അപ്പോള്‍ തന്നെ ചോദ്യമുയര്‍ന്നിരുന്നു. ഒരുകോടിയിലേറെ ആളുകളാണ് ഈ വിഡിയോ കണ്ടത്.

 

അനുശോചന സന്ദേശങ്ങള്‍ക്ക് നന്ദിയെന്നും എന്നാല്‍ മരണവിവരം തെറ്റായിരിക്കാമെന്നും മുന്‍ ഭര്‍ത്താവ് സാം ബോംബെ  ആദ്യമേ പറഞ്ഞു. 2011 ല്‍ ഇന്ത്യ ലോകകപ്പ് നേടിയാല്‍ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന പ്രഖ്യാപനത്തോടെയാണ് പൂനം പാണ്ഡെ സമൂഹ മാധ്യമങ്ങളില്‍ താരമായത്. 

Poonam Pandey says 'I'm here, alive' after reports of death from cervical cancer