elephantN

മാനന്തവാടി ടൗണിലിറങ്ങിയ കൊമ്പനെ ആനിമല്‍ ആംബുലന്‍സിലെത്തിച്ചു. ആംബുലന്‍സ് കിടങ്ങിലേക്ക് ഇറക്കിയാണ് ആനയെ കയറ്റിയത്. കുങ്കിയാനകള്‍ കൊമ്പനെ തള്ളിക്കയറ്റി. കഴുത്തില്‍ വടംകെട്ടിയാണ് വാഴത്തോട്ടത്തില്‍ നിന്ന് പുറത്തെത്തിച്ചത്. ദൗത്യം 12 മണിക്കൂര്‍ നീണ്ടു. തണ്ണീര്‍ക്കൊമ്പനെ ഇന്നുതന്നെ ബന്ദിപ്പൂരിലേക്ക് കൊണ്ടുപോകും. ആനയെ കൊണ്ടുപോകുമ്പോള്‍ അനുഗമിക്കാന്‍ കര്‍ണാടക വനം ഉദ്യോഗസ്ഥരും ഉണ്ടാകും. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വെറ്ററിനറി വിദഗ്ധര്‍ അറിയിച്ചു. രാവിലെ 9 മണിക്ക് ടൗണിലിറങ്ങിയെ കൊമ്പനെ അഞ്ചരയോടെയാണ് വെടിവയ്ക്കാനായത് . രണ്ടു മയക്കുവെടികളാണ് വച്ചത്. രണ്ടാമത്തെയും നാലാമത്തേയും മയക്കുവെടിയാണ് ആനയ്ക്കേറ്റത്. ഒന്നാമത്തെയും മൂന്നാമത്തെയും ശ്രമം പാളി

 

Mission Thanneer Komban success