വാരണാസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ കോടതി വിധിയെ തുടര്‍ന്ന് ഹൈന്ദവ വിഭാഗം പൂജ നടത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ മുസ്ലിം വിഭാഗത്തിന് സുപ്രീംകോടതിയുടെ നിര്‍ദേശം. സുപ്രീംകോടതി റജിസ്ട്രിയാണ് നിര്‍ദേശം നല്‍കിയത്. പൂജയ്ക്ക് അനുമതി നല്‍കിയ വാരണാസി കോടതിയുടെ വിധിക്കെതിരെയാണ് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. പള്ളിയുടെ ബേസ്മെന്‍റിലുള്ള നിലവില്‍ പൂട്ടിയിട്ടിരിക്കുന്ന 10 നിലവറകള്‍ക്ക് മുന്നിലാണ് രാവിലെ പൂജ നടന്നത്. പൂജയ്ക്കായി ഏഴുദിവസത്തിനകം സാഹചര്യം ഒരുക്കണമെന്നായിരുന്നു വാരണാസി കോടതി ഇന്നലെ വിധിച്ചത്. സ്ഥലത്ത് നേരത്തെ ക്ഷേത്രമായിരുന്നുവെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.
1993 വരെ ഇവിടെ പൂജകള്‍ നടന്നിരുന്നുവെന്ന് ഹൈന്ദവ വിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചു.പൂജ നടത്തുന്ന പ്രദേശത്ത് വേലികെട്ടിത്തിരിക്കാനും ജഡ്ജി എ.കെ വിശ്വശേര ഉത്തരവിട്ടു. ഇവിടുത്തെ പൂജാരിയായിരുന്നു സോംനാഥ് വ്യാസിന്റെ നേതൃത്വത്തിലാണ് പൂജകൾ നടന്നതെന്ന് ഹൈന്ദവ വിഭാഗം വാദിച്ചു. .1993 ല്‍ മുലായം സിങ് സര്‍ക്കാരിന്‍റെ കാലത്താണ് പൂജുകള്‍ വിലക്കിയത്. റിസീവര്‍ ഭരണത്തിന് കീഴിലുള്ള ഈ പ്രദേശം ഹൈന്ദവ വിഭാഗത്തിന് കൈമാറാനും കോടതി ഉത്തരവിട്ടു. കാശി വിശ്വനാഥ ട്രസ്റ്റ് ബോര്‍ഡിനാണ് ഇവിടെ പൂജകള്‍ നടത്താന്‍ അനുമതി കൊടുത്തത്. മസ്ജിദില്‍ ശിവലിഗം കണ്ടെത്തിയതായ പ്രദേശവും സുപ്രീകോടതി 2022 ല്‍ സീല്‍ ചെയ്തിരിക്കുകയാണ്.
Supreme court directs gyanvapi mosque committee to approach Allahabad HC