manu-pleader

അതിജീവിതയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി.മനു കീഴടങ്ങി. പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫിസിലാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി മനുവിനോട് പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍  ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് മനു സുപ്രീംകോടതിയിലെത്തിയത്. ഒളിവില്‍ കഴിഞ്ഞ മനുവിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

 

sexual abuse case; ex government pleader PG Manu surrender