p-balachandran-cpi-3

തൃശൂർ എംഎല്‍എ പി.ബാലചന്ദ്രന് സി.പി.ഐയുടെ പരസ്യ ശാസന. രാമായണത്തിലെ ശ്രീരാമനെതിരെ ഫെയ്സ്ബുക്കിൽ മോശമായി പോസ്റ്റിട്ടതാണ് പാർട്ടി നടപടിയ്ക്ക് കാരണം. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണ് എം.എൽ.എയുടെ പോസ്റ്റ് എന്ന് സി.പി.ഐ തൃശൂർ ജില്ലാ എക്സിക്യുട്ടീവ് യോഗം വിലയിരുത്തി. എം.എൽ.എയുടേത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് പാർട്ടി വിലയിരുത്തി. 

 

അച്ചടക്ക നടപടിയുടെ ഭാഗമായി എം.എൽ.എയെ പരസ്യമായി ശാസിക്കാൻ പാർട്ടി തീരുമാനിച്ചു . അച്ചടക്ക നടപടി വാർത്താക്കുറിപ്പായി സി.പി.ഐ. പുറത്തിറക്കി. എഫ്.ബി പോസ്റ്റ് പിൻവലിച്ച് എം.എൽ.എ ഖേദം പ്രകടിപ്പിച്ചിരുന്നു.  പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കുന്ന നേതാവ് തന്നെ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതാണ് നടപടിയ്ക്ക് കാരണം. 

 

 

Controversial post CPI action against P Balachandran MLA