വിലക്കയറ്റത്തിനെതിരെ മഹിളാകോണ്‍ഗ്രസിന്റെ നിയമസഭ മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷം. കഞ്ഞിക്കലങ്ങള്‍ പൊലീസിനുനേരെ വലിച്ചെറിഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമം. വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മണ് കലങ്ങള്‍ അടിച്ചുപൊട്ടിച്ചാണ് സമരം അവസാനിപ്പിച്ചത്. ജെബി മേത്തര്‍, ബിന്ദു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം .
അരി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം ഉയര്‍ത്തിയാണ് സമരം. സംസ്ഥാനത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. രൂക്ഷമായ വിലക്കയറ്റത്തിനിടെയിലും സര്‍ക്കാരിന് ധൂര്‍ത്തും അഴിമതിയും മാത്രമാണ് മുന്‍ഗണനയെന്നും വി.ഡി സതീശന് കുറ്റപ്പെടുത്തി.
Mahila congress march turn violence