TAGS

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണപ്പോരിനിടെ കോട്ടയത്ത് യുഡിഎഫുകാര്‍ മതില്‍ മാറി ചുവരെഴുതിയത് നിലവിലെ എം.പി. തോമസ് ചാഴിക്കാടന്റെ സഹോദരന്റെ വീട്ടുമതിലില്‍. വീട്ടുടമ അനുമതി നല്‍കിയതെന്നു പറഞ്ഞ് ജോസഫ് ഗ്രൂപ്പ് പുറത്തുവിട്ട സമ്മതപത്രം  തൊട്ടടുത്ത വീട്ടുകാരന്‍ നല്‍കിയതെന്ന് പിന്നീട് തെളിഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.   

തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചില്ല. സ്ഥാനാർത്ഥിനിർണയം ഔദ്യോഗികമായിട്ടില്ല. എങ്കിലും പ്രചാരണ ആവേശത്തിൽ അല്പം പോലും വിട്ടുകൊടുക്കാൻ ഇല്ല കേരള കോൺഗ്രസ് എമ്മും കേരള കോൺഗ്രസ് ജോസഫും. കോട്ടയം അടിച്ചിറയിലെ മതിലിൽ ആദ്യം ചുവരെഴുതിയത് ജോസഫ് ഗ്രൂപ്പാണ്.

ഉച്ചയായപ്പോഴേക്കും കേരള കോൺഗ്രസ് എം പ്രവർത്തകർ  ചുവരെഴുത്തു മായിച്ചു. കോട്ടയത്തിന്റെ സുവർണ്ണ കാലഘട്ടം തുടരട്ടെ. എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്ന് എഴുതി മടങ്ങി. അവകാശവാദം തെളിയിക്കാന്‍  ജോസഫ് വിഭാഗം ഉടമയുടെ കത്ത് പുറത്തുവിട്ടപ്പോഴാണ് അനുമതി അയല്‍ക്കാരന്റെ മതിലിനാണെന്ന് തെളിഞ്ഞത്. സർവ്വേമ്പർ നോക്കിയതിലാണ് യുഡിഎഫിന് പിഴച്ചത്.