പീഡനക്കേസില്‍ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി മനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പത്തു ദിവസത്തിനകം കീഴടങ്ങാന്‍ മനുവിന് സുപ്രീംകോടതി സമയം അനുവദിച്ചു.  ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.  നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍  ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് മനു സുപ്രീംകോടതിയിലെത്തിയത്. ഒളിവില്‍ കഴിയുന്ന മനുവിന് വേണ്ടി പൊലീസ് ഇതിനോടകം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് .

 

sexual abuse case: Ex-government pleader's anticipatory bail plea reject