ബിഹാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്, ഫയല്‍ ചിത്രം)

ബിഹാറില്‍ ബിജെപി നടത്തിയ ഓപറേഷന്‍ താമരയില്‍ കുടുങ്ങി കോണ്‍ഗ്രസും. 19 എംഎല്‍എമാരില്‍ പകുതിയോളം പേരെയും കാണാനില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. രാവിലെ 11 മണിക്ക് പൂര്‍ണിയയിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ചേരുമെന്ന് അറിയിച്ചിരുന്നത്. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ രണ്ട് എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. അതേസമയം, ബിജെപിക്കെതിരായ പോരാട്ടം ഒറ്റക്കെട്ടായി തുടരണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എംഎല്‍എമാരോട് അഭ്യര്‍ഥിച്ചു. 

 

അതിനിടെ ജെ.ഡി.യുവിന്‍റെ നിയമസഭാകക്ഷിയോഗം പൂര്‍ത്തിയായി. ഗവര്‍ണറെ കാണാന്‍ അല്‍പസമയത്തിനകം നിതീഷ്കുമാര്‍ പുറപ്പെടും. നാലുമണിയോടെ നിതീഷ്കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നുമണിക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ പട്നയിലെത്തും‌‌‌‌‌ം. അതേസമയം, ഇന്ത്യാ മുന്നണിയെ തകര്‍ക്കുന്നത് കോണ്‍ഗ്രസ് ആണെന്നും സഖ്യകക്ഷികള്‍ അകലുന്നതിന്‍റെ കാരണം ഇനിയെങ്കിലും പരിശോധിക്കണമെന്നും ജെഡിയു വിമര്‍ശിച്ചു. ന്യായ് യാത്രകൊണ്ട് എന്ത് പ്രയോജനമെന്ന് രാഹുല്‍ ഗാന്ധി ആത്മപരിശോധന നടത്തണമെന്നും ജെഡിയു നേതാവ് നീരജ് കുമാര്‍ തുറന്നടിച്ചു.

 

Operation lotus in Bihar?  majority of congress MLA's will go with BJP