ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. പുഴ, റോഡ്, പുറംപോക്ക് ഭൂമി എന്നിവ കയ്യേറി കെട്ടിടം നിര്‍മിച്ചവര്‍ക്കെതിരെയാണ് നടപടി. ഇതോടെ വ്യാപാര സ്ഥാപനങ്ങളും വീടുകളുമടക്കം ഒഴിപ്പിക്കേണ്ടി വരും. പ്രദേശത്ത് അനധികൃത കയ്യേറ്റമുണ്ടെന്ന് ചൂണ്ടിക്കാട്ടി 2022 ല്‍ ബിജെപി പ്രാദേശിക നേതൃത്വം ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കൂടുതല്‍ കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.