wayanad-tiger-5

 

വയനാട് ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ വളർത്തുമൃഗങ്ങളെ പിടികൂടിയ കടുവ കൂട്ടിലായി. കഴിഞ്ഞദിവസം ചൂരിമലയിൽ പശുക്കിടാവിനെ പിടികൂടി ഭക്ഷിച്ച കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. മേഖലയിൽ ഒരു മാസത്തിലേറെയായി കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. രണ്ടാഴ്ചയ്ക്കിടെ രണ്ട് വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. കൂട്ടിലായ് കടുവയെ ബത്തേരിക്ക് സമീപം കുപ്പാടിയിലെ കടുവ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

 

അതേസമയം, വയനാട് ബത്തേരി ടൗണിൽ കരടിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രി 11 മണിയോടെ ബത്തേരി കോടതി വളപ്പിലാണ് കരടിയെ കണ്ടത്. ബത്തേരി കോളിയാടിയിലും കരടിയെത്തിയതായി നാട്ടുകാർ പറഞ്ഞു. റോഡിലൂടെ കരടി നടന്നു പോകുന്നതിന്റെ സി.സി ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. കോടതി വളപ്പിൽ നിന്ന് മതിൽ ചാടിക്കടന്ന കരടി കോളിയാടി മേഖലയിലേക്ക് നീങ്ങി എന്നാണ് സൂചന. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കുകയാണ് വനംവകുപ്പ്.

 

Wayanad tiger got trapped in cage