aap-against-nyay-yathra

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ ന്യായ് യാത്രയ്‌ക്കെതിരെ  ആം ആദ്മി പാർട്ടി. തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നെന്ന് വിമര്‍ശനം. സ്നേഹത്തിന്റെ കടയല്ല, പ്രതിപക്ഷത്തിന്‍റെ അന്ത്യമാണ് സംഭവിക്കുന്നത് എന്നും എഎപി പറഞ്ഞു.

 

അതേസമയം കോണ്‍ഗ്രസിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ബിജെപിക്കായി കളിക്കുന്നു. ബംഗാളിലൂടെ യാത്ര കടന്നുപോകുന്നതില്‍ അനുമതിയുടെ പ്രശ്നങ്ങളില്ല. കോണ്‍ഗ്രസിന്റെ ലക്ഷ്യം തൃണമൂലിനെ ശല്യപ്പെടുത്തലാണെന്നും വക്താവ് കുനാല്‍ഘോഷ് പറഞ്ഞു.

 

Aam Aadmi Party and Trinamool Congress aganist Nyay Yathra