സംസ്ഥാന സര്‍ക്കാരുമായുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനിടെ അസമില്‍ രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയിൽ വൻ ജന പങ്കാളിത്തം. കേസും തടയലും തുടരുമ്പോഴും വന്‍ ജനപങ്കാളിത്തമാണ് അസമില്‍ ന്യായ് യാത്രയ്ക്ക്. തന്നെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ അമിത് ഷായുടെ കയ്യിലെ കളിപ്പാവയെന്ന് രാഹുല്‍ഗാന്ധി. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തതടക്കം എക്സിൽ കുറിച്ച മുഖ്യമന്ത്രി ഹിമന്ത ശർമ്മക്കെതിരെ രൂക്ഷ വിമർശനവുമായി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും.
പ്രവർത്തകരെ പ്രകോപിപ്പിച്ച ശേഷം ഫാൻസി ബസ് വിട്ടു രാഹുൽ ഗാന്ധി യാത്ര കാറിലാക്കിയിരിക്കുന്നു എന്ന് ഹിമന്ത എക്സിൽ പരിഹസിച്ചു. ഇസഡ് പ‌്‍ളസ് സുരക്ഷയുള്ള രാഹുലിന്‍റെ ന്യായ് യാത്രയിലെ സുരക്ഷ വീഴ്ചയും പൊലീസ് സമീപനവും ചൂണ്ടിക്കാട്ടിയാണ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്ത് അയച്ചത്. യാത്ര തടയുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഒത്താശ ചെയ്യുന്നു. യാത്രക്ക് ആവശ്യമായ സുരക്ഷ ഒരുക്കാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്രം നിർദേശം നൽകണമെന്നും ഖർഗെ കത്തിൽ ആവശ്യപ്പെട്ടു.
യാത്ര തടയാന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ നിയന്ത്രിക്കുന്നത് അമിത് ഷായാണെന്ന് രാഹുൽ ഗാന്ധി ഇന്നും വിമർശിച്ചു.
Huge People's Participation in Rahul's Nyay Yatra