Guwahati: Congress leader Rahul Gandhi addresses supporters during the Bharat Jodo Nyay Yatra, in Guwahati, Assam, Tuesday, Jan. 23, 2024. (PTI Photo) (PTI01_23_2024_000092B)

Guwahati: Congress leader Rahul Gandhi addresses supporters during the Bharat Jodo Nyay Yatra, in Guwahati, Assam, Tuesday, Jan. 23, 2024. (PTI Photo) (PTI01_23_2024_000092B)

എത്ര ശ്രമിച്ചാലും ന്യായ് യാത്ര തടയാനാകില്ലെന്ന് രാഹുല്‍ ഗാന്ധി. നിര്‍ഭയമായി തുടരും. അനുമതി നിഷേധിക്കുന്ന അസം സര്‍ക്കാരിന്‍റെ ലക്ഷ്യമെന്തെന്ന് വ്യക്തം. അസം മുഖ്യമന്ത്രി രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനെന്നും രാഹുല്‍ പറഞ്ഞു. ഗുവാഹത്തില്‍ അസം പൊലീസ് ന്യായ് യാത്ര തടഞ്ഞത് സംഘർഷത്തിനിടയാക്കിയതിലാണ് രാഹുലിന്റെ പ്രതികരണം.  

 

ഗുവാഹത്തി നഗരത്തിലൂടെ പുരോഗമിച്ച ന്യായ് യാത്ര അസം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. യാത്രയെ തകർക്കാനാണ് ബി ജെ പി ശ്രമമെന്ന് ആരോപിച്ച് പ്രവർത്തകർ ബാരിക്കേഡുകൾ തകർത്തതോടെ പൊലീസ് ലാത്തി വീശി. നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ രാഹുൽ ഗാന്ധി ബസ്സിനു മുകളിൽ നിൽക്കുമ്പോഴായിരുന്നു സംഘർഷം.  ജനങ്ങളെ കാണുന്നത് തടയാനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം പ്രകാരമാണ് നടപടികളെന്നും ഇതെല്ലാം മറികടന്ന് നിർഭയമായി മുന്നോട്ട് പോവുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. 

 

രാവിലെ അസം-മേഘാലയ അതിർത്തിയിലെ യുഎസ്ടിഎം സർവകലാശാല വിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ചക്ക് അധികൃതർ അനുമതി നിഷേധിച്ചതിനാൽ ബസിന് മുകളിൽ നിന്ന് രാഹുൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തു. യാത്രക്കെതിരായ ആക്രമങ്ങളിൽ അസം യുണൈറ്റഡ് പ്രതിപക്ഷ ഫോറം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ രാജി ആവശ്യപ്പെട്ടു. ബീഹാറിലെത്തുമ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും യാത്രയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. 

 

Rahul Gandhi calls Himanta Biswa Sarma one of the 'most corrupt' chief ministers