അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചരിത്രമുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും രാമക്ഷേത്ര പ്രതിഷ്ഠ സമ്പന്നമാക്കുമെന്നും വികസനയാത്രയെ കുടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിന്‍റെ മുഖ്യയജമാനന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ക്ഷേത്ര പ്രതിഷ്ഠയുടെ യജമാനന്‍ ആകുന്നത്.
അനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ കൃഷ്ണശിലാ വിഗ്രഹത്തിലേക്ക് ദേവചൈതന്യം പകരുന്നതോടെയാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് പൂര്‍ത്തിയാകുന്നതെന്നാണ് വിശ്വാസം. വിഗ്രഹത്തിലേക്ക് ദേവചൈതന്യം പകരുന്നതിനെയാണ് പ്രാണപ്രതിഷ്ഠയെന്ന് പറയുന്നത്. 84 സെക്കന്റാണ് അഭിജീത് മുഹൂർത്തം. രാവിലെ പത്ത് മണി മുതൽ 12 മണി വരെ അമ്പതിലേറെ വാദ്യോപകരണങ്ങൾ മംഗളധ്വനി മുഴക്കും. 11 ന് മോദിയടക്കം മുഖ്യാതിഥികൾ 32 പടികൾ കടന്ന് സിംഹദ്വാറിലൂടെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കും. 12 മണി കഴിഞ്ഞ് 29 മിനിറ്റ് 8 സെക്കന്റിനും 12 മണി കഴിഞ്ഞ് 30 മിനിറ്റ് 32 സെക്കന്റിനും ഇടയിലാണ് പ്രാണപ്രതിഷ്ഠ. തുടർന്ന് മോദി സദസിനെ അഭിസംബോധന ചെയ്യും. ഒരു മണിയോടെ ചടങ്ങുകൾ തീരും. കുബേർ തില ശിവക്ഷേത്രത്തിലും മോദി ദർശനം നടത്തും.
Historic moment that'll take country to new heights, says Modi ahead of Pran Pratishtha