വയനാട് മാനന്തവാടിയില്‍ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. ഇതോടെ രാത്രി വൈകിയും വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിന് മുന്‍പുള്ള ദിവസവും രാത്രിയും കരടി എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Bear spotted in residential area, Wayanad