സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചെങ്കിലും തുടര്‍ പ്രതിഷേധങ്ങള്‍ക്ക് അറുതിയില്ല. കോളജിനു പുറത്തും തെരുവിലുമൊക്കെ മാര്‍ച്ചും വാക്പോരും തുടരുകയാണ്. അതിനിടെയാണ് കോളജ് പ്രിന്‍സിപ്പലിന്റെ സ്ഥലംമാറ്റം. മുദ്രാവാക്യവും വെല്ലുവിളികളുമൊക്കെയായി കോളജിലെ സംഘര്‍ഷത്തില്‍ പ്രതിഷേധങ്ങളിങ്ങനെ നീളുകയാണ്. കോളജ് അനിശ്ചിതമായി അടച്ചതിനുശേഷവും എസ്എഫ്ഐ, കെഎസ് യു പ്രവര്‍ത്തകരുടെ വസ്തുക്കള്‍ നശിപ്പിക്കുകയാണെന്ന് കെ.എസ്.യു ആരോപിക്കുന്നു.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ് ജോയിയെ ഇന്നലെ സ്ഥലംമാറ്റി. സ്ഥലംമാറ്റത്തിന് അപേക്ഷനല്‍കിയതനുസരിച്ചാണ് നടപടി എന്നാണ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളജ് അടച്ചത്. സംഘര്‍ഷത്തില്‍എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ കഴിഞ്ഞ ദിവസം ഒരു കെഎസ്‌യു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. ആകെ 19 പ്രതികളാണ് കേസില്‍ ഉള്ളത്. കോളജില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Maharajas college students protest