ആലപ്പുഴയില്‍ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസിൽ ഹിറ്റ് ലിസ്റ്റ് മുഖ്യതെളിവ്. മൂന്നാംപ്രതി അനൂപിന്റെ മൊബൈലില്‍ നിന്നാണ് ഹിറ്റ്ലിസ്റ്റ്  കണ്ടെത്തിയത്. ഫോണ്‍ കണ്ടെത്തിയത് പ്രതിയുടെ ഭാര്യവീട്ടില്‍ നിന്നാണ്. രണ്‍ജീത്തിന്റെ ദേഹത്ത് 50 മുറിവുകളെന്ന് പ്രോസിക്യൂഷന്‍. ശരിയായി സംസ്കരിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ മൃതദേഹം വികൃതമാക്കിയെന്നും മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞതായി  പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി.പടിക്കൽ പ്രതികരിച്ചു.

 

ആലപ്പുഴയില്‍ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രണ്‍ജീത്ത് ശ്രീനിവാസ് വധകേസിൽ  പിഎഫ്‌ഐ പ്രവര്‍ത്തകരായ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.  ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

 

Alappuzha Ranjith sreenivasan murder case hitlist 20