ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ അഭിഭാഷകന്‍ കൈക്കൂലി വാങ്ങിയെന്ന കേസ് അവസാനിപ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അഡ്വ.സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചത്. ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. പണം വാങ്ങിയെന്ന ആരോപണം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എന്നായിരുന്നു റിപ്പോര്‍ട്ട്
കേസ് അവസാനിപ്പിച്ചതില്‍ സന്തോഷമെന്ന് അഡ്വ.സൈബി ജോസ്. അന്വേഷണത്തിന് മുന്‍പ് ആരോപിച്ചവരുടെ പശ്ചാത്തലം പരിശോധിക്കണമായിരുന്നുവെന്ന് സൈബി. തന്നെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചവരാണ് ഇതിന് പിന്നിലെന്നും സത്യം പുറത്തുവന്നതില്‍ സന്തോഷമെന്നും അഡ്വ. സൈബി.
adv saiby jose case update