kothad-bridge
കൊച്ചി കണ്ടെയ്നര്‍ റോഡിലെ കോതാട് പാലത്തിന് ബലക്ഷയമെന്ന്  വിദഗ്ധസമിതി. ദേശീയപാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. തൂണുകളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തണമെന്ന് ശുപാര്‍ശ. കോതാട് പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തും. ആര്‍ടിഒ, പൊലീസ് കമ്മിഷണര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത്  ക്രമീകരണങ്ങള്‍ തീരുമാനിക്കും. പാലത്തിന് ബലക്ഷയമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.