kodali-sreedharan-in-police

പിടികിട്ടാപ്പുള്ളി കോടാലി ശ്രീധരൻ തൃശൂർ കൊരട്ടിയിൽ ദേശീയപാതയില്‍ വച്ച് പിടിയിൽ. കാറിൽ തോക്കുമായി സഞ്ചരിക്കുകയായിരുന്ന പ്രതിയെ പൊലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു. കേരള, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി ഒട്ടേറെ കേസുകളിൽ പ്രതിയാണ് കോടാലി ശ്രീധരൻ. തൃശൂർ കൊരട്ടി ഹൈവേയിൽ വെച്ചാണ് പിടികിട്ടാപുള്ളി കോടാലി ശ്രീധരൻ തോക്ക് സഹിതം പിടിയിലായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ശ്രീധരനെ വൈകീട്ട് നാലരയോടെ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഒട്ടേറെ കുഴൽപ്പണ സംഘങ്ങളെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതിയാണ് അറുപതുകാരനായ ശ്രീധരൻ. കുഴൽപ്പണ സംഘങ്ങളുടെ വാഹനങ്ങളെ പിന്തുടരുകയും ആക്രമിച്ച് പണം തട്ടുകയുമായിരുന്നു പതിവ്. വധശ്രമം, പിടിച്ചു പറിക്കേസുകളും ഇയാൾക്കെതിരെയുണ്ട്. ശ്രീധരന്റെ നേതൃത്വത്തിൽ ഒരു ക്രിമിനൽ സംഘം തന്നെ പ്രവർത്തിച്ചു വരികയായിരുന്നു. 

കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഹൈവേകളിലെ കുഴൽപ്പണക്കടത്ത് സംഘങ്ങളുടെ പേടിസ്വപ്നം ആയിരുന്നു ശ്രീധരൻ. കേരളത്തിലെ വിവിധ കോടതികളിൽ ശ്രീധരനെതിരെ വാറൻഡ് നിലനിന്നിരുന്നു. കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശ്രീധരനെ പിടികൂടാൻ കർണാടക, കേരള പൊലീസ് വല വിരിച്ചിരുന്നു. ഡി ഐ ജി അജിതാ ബീഗത്തിന്റെ നേത്രത്വത്തിൽ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്ത് വരികയാണ്.

Kodali Sreedharan in Police custody