japan-slim-spacecraft-lands

ഇന്ത്യയ്ക്കുപിന്നാലെ ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി ജപ്പാന്‍. പര്യവേഷണ പേടകമായ സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ ചന്ദ്രനിലെ കടൽ എന്നു വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് ഇറക്കിയത്. ഇതോടെ ചന്ദ്രനിൽ  സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന അഞ്ചാത്തെ രാജ്യമായി ജപ്പാന്‍. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് പേടകം വിക്ഷേപിച്ചത്. ഏകദേശം 832 കോടി രൂപ  ആണു ചെലവ്. ഐ.എസ്.ആര്‍ ഒയുമായി ചേര്‍ന്ന് നടത്തുന്ന ലൂപക്സ് ആണ് ജപ്പാന്‍റെ അടുത്ത ദൗത്യം  

JAPAN'S 'SLIM' SPACECRAFT LANDS ON MOON