
വൈ എസ് ശർമ്മിള ആന്ധ്രാ പ്രദേശ് കോൺഗ്രസ് അധ്യക്ഷ.മുൻ അധ്യക്ഷൻ ഗിഡുഗു രുദ്ര രാജുവിനെ പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവാക്കി. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശർമിള ഈ മാസം ആദ്യമാണ് കോൺഗ്രസിലെത്തിയത്. 2021 ന് തെലങ്കാനയിൽ ഉണ്ടാക്കിയ സ്വന്തം പാർട്ടി വൈഎസ്ആര്ടിപിയെ കോൺഗ്രസിലേക്ക് ലയിപ്പിച്ചിരുന്നു.
ടിഡിപിവിട്ടെത്തിയ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ തെലങ്കാന പിടിച്ചതുപോലെ ആന്ധ്രയും പിടിക്കാനാണ് ശ്രമം. ശർമ്മിളയുടെ വരവ് ആന്ധ്രയിൽ ദുർബലമായ പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും നേതൃത്വം വിശ്വസിക്കുന്നു.ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുo.
YS Sharmila appointed Andhra Congress Chief