• 'ആരുടെയും പിന്തുണ വേണ്ട'
  • 'സഖ്യത്തെ കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷം ആലോചിക്കാം'
  • 'രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നില്ല'

'ഇന്ത്യ' സഖ്യത്തിലേക്കില്ലെന്ന് ആവർത്തിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആരുടെയും പിന്തുണ വേണ്ടെന്നും മായാവതി ജന്മദിനത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെ മായാവതി തള്ളുന്നില്ല. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന പ്രചാരണത്തെയും അവര്‍ തള്ളി. സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് നിറം മാറുന്നത് ഓന്തിനെ പോലെയാണെന്നും മായാവതി വിമർശിച്ചു. ബിഎസ്പിയുമായി കോൺഗ്രസ് സഖ്യത്തിന് പോവുകയാണെങ്കിൽ ഇന്ത്യ മുന്നണിയിൽ നിന്ന് പുറത്തു പോകുമെന്ന് സമാജ് വാദി പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

BSP to go solo in general elections 2024 says Mayawati