sabarimala-makaravilakku-ne
  • മകരവിളക്ക് ദര്‍ശനം ഇന്ന്
  • തിരുവാഭരണ ഘോഷയാത്ര വൈകുന്നേരം 6 ന് സന്നിധാനത്ത്

ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് ദര്‍ശനം ഇന്ന്. വൈകുന്നേരം ആറിന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും . തുടര്‍ന്ന് സന്ധ്യാ ദീപാരാധനയുടെ സമയത്ത് പൊന്നമ്പലമേട്ടില്‍ മകര ജ്യോതിസും പിന്നെ മകരവിളക്കും തെളിയും. പുലര്‍ച്ചെ 2.46 നായിരുന്നു മകരസംക്രമപൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന മുദ്രകളിലെ നെയ്യ് ഉപയോഗിച്ചായിരുന്നു സംക്രമമുഹൂര്‍ത്തത്തിലെ അഭിഷേകം. ഉച്ചവരെ നടതുറന്നിരിക്കും. ഉച്ചപൂജയ്ക്ക് നടഅടച്ചുകഴിഞ്ഞാല്‍ പിന്നീട് വൈകുന്നേരമാണ് തുറക്കുക. വിഡിയോ റിപ്പോര്‍ട്ട് കാണാം.

മകരവിളക്കും തൈപ്പൊങ്കലും പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. കേരള, എംജി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

All set for Makaravilakku at Sabarimala