യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി.ജി. മനുവിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഒളിവിലുള്ള പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് പറയുന്നു.

നിയമ സഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ ഓഫിസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം. ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സ്വകാര്യചിത്രങ്ങൾ ‌മനു ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. ചോറ്റാനിക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി കീഴടങ്ങാൻ പത്തുദിവസം സമയ പരിധി നിശ്ചയിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പൊലീസ് നടപടി.

 

 

 

 

 

 

 

Lookout notice against former government pleader