‘ആൻ എജ്യുക്കേഷൻ ഫോർ റീത’ എന്ന പേരിൽ ഉടൻ പുറത്തിറങ്ങുന്ന തന്‍റെ ഓർമ്മക്കുറിപ്പില്‍ വിശദീകരണവുമായി വൃന്ദ കാരാട്ട്. തന്നെ നേതാവിന്‍റെ ഭാര്യ മാത്രമായി പാര്‍ട്ടി കണ്ടെന്ന് പുസ്തകത്തിലില്ലെന്ന് വൃന്ദ വ്യക്തമാക്കി. സമൂഹം അങ്ങനെ കണ്ടെന്നാണ് ചൂണ്ടിക്കാണിച്ചതെന്നും ഇക്കാര്യം പാര്‍ട്ടിക്ക് അറിയാമായിരുന്നുവെന്നും കെഎല്‍എഫ് വേദിയില്‍ വൃന്ദ പറഞ്ഞു.
പൊളിറ്റ്ബ്യൂറോയിലെത്തിയെ ആദ്യ വനിതയായ തന്‍റെ അനുഭവങ്ങളാണ് വൃന്ദ പുസ്തകത്തിലൂടെ തുറന്നു പറയുന്നത്. ദേശീയതലത്തിൽ, തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചു എന്നുള്ള തുറന്നു പറച്ചിലാണ് വിവാദമായി മാറിയത്. ‘ബീയിങ് എ വുമൺ ഇൻ ദ് പാർട്ടി’ എന്ന അധ്യായത്തിലായിരുന്നു പരാമര്‍ശം. ഇതിന് പിന്നാലെയാണ് വൃന്ദ കാരാട്ട് തന്നെ പരാമര്‍ശത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാർട്ടി നൽകിയ വിളിപ്പേരായിരുന്നു. ലെഫ്റ്റ്‌വേർഡ് ബുക്സ് പുറത്തിറക്കുന്ന പുസ്തകത്തിൽ 1975 മുതൽ 85 വരെയുള്ള ജീവിതമാണ് വൃന്ദ പറഞ്ഞുവയ്ക്കുന്നത്. ലണ്ടനിലെ ജീവിതം, അവിടെ എയർ ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ സാരി ഉടുക്കാനായി നടത്തിയ സമരം, കൊൽക്കത്തയിലെ പാർട്ടി പ്രവർത്തനം, പ്രകാശ് കാരാട്ടുമായുള്ള പ്രണയവും വിവാഹവും, ഡൽഹിയിൽ ട്രേഡ് യൂണിയൻ രംഗത്തും സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും നടത്തിയ പോരാട്ടങ്ങൾ, ദുഃഖം നിറഞ്ഞ ചില വേർപാടുകൾ എന്നിവയും ഓര്‍മ്മക്കുറിപ്പുകളിലുണ്ട്.
Brinda Karat explains in her soon-to-be-released memoir titled 'An Education for Rita'.