മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ വിമര്‍ശനത്തില്‍ അദ്ദേഹത്തിന്‍റെ വിശദീകരണവുമായി എന്‍.ഇ. സുധീറിന്റെ ഫെയ്സ്ബുക് പോസ്റ്റ്. വിമര്‍ശിച്ചതല്ല, യാഥാര്‍ഥ്യം പറഞ്ഞതാണെന്നും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ നന്നെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനുശേഷമുള്ള സംസാരത്തിലാണ് എംടി ഇങ്ങനെ പറഞ്ഞതെന്നും സുധീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം, അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങളാണ് എംടിയുടേതെന്ന് നടന്‍ ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു. എം.ടി. മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുകാരനെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു. എംടി ഇന്നും അധികാരത്തിന്‍റെ മുഖത്ത് ധീരമായി തുപ്പിക്കൊണ്ടിരിക്കുന്നുവെന്ന് ഹരീഷ് പേരടി വ്യക്തമാക്കി
എം.ടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരെയല്ലെന്നും രാജ്യത്ത് രൂപപ്പെടുന്ന അമിതാധികാരത്തെക്കുറിച്ചാണെന്നും സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷൻ അശോകന്‍ ചരുവിൽ ഫെയ്സ്ബുക്കില്‍ കുറിച്ചു. എം.ടി. മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുകാരനെന്നും അദ്ദേഹത്തിന്റേത് അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങളാണെന്നും ജോയ് മാത്യുവും പ്രതികരിച്ചു.
MT Vasudevan nair NE Sudheer