കമ്യൂണിസ്റ്റ് പാരമ്പര്യത്തിന് യോജിച്ചതല്ല മുഖസ്തുതിയെന്ന് കവി സച്ചിദാനന്ദന്‍. മുഖ്യമന്ത്രിയെ സൂര്യനോട് ഉപമിച്ച എം.വി.ഗോവിന്ദന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം. എംടിയുടേത് അധികാരത്തെപ്പറ്റിയുള്ള പൊതു പ്രസ്താവനയെന്ന് സച്ചിദാനന്ദന്‍. പ്രസംഗം മുഖ്യമന്ത്രിക്ക് എതിരെന്ന് വ്യാഖ്യാനിക്കേണ്ട. എംടി അങ്ങനെ ഉദ്ദേശിച്ചിരുന്നോ എന്ന് അദ്ദേഹത്തോട് ചോദിക്കണം. വിമര്‍ശനത്തെ കേരളത്തിലേക്ക് മാത്രമായി ചുരുക്കേണ്ടതില്ല, കേന്ദ്രത്തെപ്പറ്റിയുമാകാം. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചെയ്തികളെ താരതമ്യം ചെയ്യാനാവില്ല. പ്രധാനമന്ത്രിയുടേത് ഒരു രാജ്യത്തെത്തന്നെ അപകടത്തിലാക്കുന്ന നിലപാടാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

 

അതേസമയം, എം.ടി പറഞ്ഞത് കേരളത്തെക്കുറിച്ചുതന്നെയെന്ന് എഴുത്തുകാരൻ എന്‍.ഇ.സുധീര്‍. വിമര്‍ശിച്ചതല്ല, യാഥാര്‍ഥ്യം പറഞ്ഞതാനെന്ന് എം.ടി തന്നോട് പറഞ്ഞതായും സുധീർ മനോരമ ന്യൂസിനോട് വ്യക്തമാക്കി.  കെഎൽഎഫ് വേദിയിലെ പ്രസംഗത്തിൽ എംടി ആരെയാണ് ഉന്നമിട്ടത് എന്നതിനെച്ചൊല്ലി വാദപ്രതിവാദങ്ങൾ ശക്തമാകവെയാണ് എഴുത്തുകാരൻ എൻഇ സുധീറിന്റെ പ്രതികരണം. 

  

അതേസമയം എം.ടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരെയല്ലെന്നും രാജ്യത്ത് രൂപപ്പെടുന്ന അമിതാധികാരത്തെക്കുറിച്ചാ ണെന്നും സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷൻ അശോകന്‍ ചരുവിൽ ഫെയ്സ്ബുക്കില്‍ കുറിച്ചു. എം.ടി. മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുകാരനെന്നും അദ്ദേഹത്തിന്റേത് അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങളാണെന്നും ജോയ് മാത്യുവും പ്രതികരിച്ചു. 

 

K Satchidanandan responded to the criticisms of MT Vasudevan Nair