സിറോമലബാർ സഭയുടെ നാഥനായി മാർ റാഫേൽ തട്ടില്‍ സ്ഥാനമേറ്റു. സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപായാണ് ഷംഷാബാദ് രൂപതയുടെ മെത്രാനായ മാർ റാഫേൽ തട്ടിലിനെ സിനഡ് തെരഞ്ഞെടുത്തത്. സിറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. അംശവടി മാര്‍ തട്ടിലിന് കൈമാറി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോപോൾഡോ ജിറേല്ലി, ഗോവ ബിഷപ്പ് കർദിനാൾ ഫിലിപ്പെ നെരി ഫെറാവോ , കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, സിനഡ് പിതാക്കന്മാർ, രൂപതകളിൽനിന്നുള്ള അൽമായ സമർപിത വൈദിക പ്രതിനിധികളും സുപ്പീരിയർ ജനറൽമാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരാണ് ചടങ്ങില്‍ സംബന്ധിച്ചത്.
Mar Raphael Thattil is new Syro-Malabar Church Archbishop