ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുല്ലയെ ചോദ്യംചെയ്യാൻ വിളിപ്പിച്ച് ഇഡി. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. ശ്രീനഗറിലെ ഓഫിസിലാണ് ഹാജരാകേണ്ടത്.
ഇഡിയും സിബിഐയും അന്വേഷിക്കുന്ന കേസിൽ ഇഡിയുടെ കുറ്റപത്രത്തിൽ ഫറൂഖ് അബ്ദുല്ലയുടെ പേരുണ്ട്. 2001 മുതൽ 2012 വരെ ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു അദ്ദേഹം. ശ്രീനഗറിൽനിന്നുള്ള എംപിയുമാണ് 86 കാരനായ ഫറൂഖ് അബ്ദുല്ല.
ED summons Farooq Abdullah for questioning in money laundering case