എറണാകുളം സ്വദേശിയായ നിമിഷ തമ്പി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്. മൂർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് ശിക്ഷിച്ചത്. പറവൂർ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. വല്യമ്മയുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ 2018 ജൂലൈ 30നാണ് ബിരുദ വിദ്യാര്‍ഥിനിയായിരുന്ന നിമിഷ കൊല്ലപ്പെട്ടത്. മാറമ്പള്ളി എം.ഇ.എസ്. കോളജില്‍ ബിബിഎ വിദ്യാര്‍ഥിയായിരുന്നു നിമിഷ. നിമിഷയെ പ്രതി കുത്തുന്നത് കണ്ട് തടയാന്‍ ഓടിയെത്തിയ വല്യച്ഛനും കുത്തേറ്റിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Double life imprisonment for Nimisha Thampy murder accused