തൃശൂർ പാലിയേക്കര ടോള്‍പ്ലാസയിൽ സംഘട്ടനം. കാർ യാത്രക്കാരനും ജീവനക്കാരും ഏറ്റുമുട്ടി. കാർ യാത്രക്കാരനായ തൃശൂർ ചുവന്ന മണ്ണ് സ്വദേശി ഷിജുവിന് പരുക്കേറ്റു. ഫാസ്റ്റാഗില്ലാതെ കാർ കടന്നുപോയതാണ് തർക്കത്തിന് കാരണം. ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്കും പരുക്കേറ്റു.
ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ച ഡ്രം എടുത്തു മാറ്റാൻ പറഞ്ഞതാണ് സംഘട്ടനത്തിൽ കലാശിച്ചത്. കാർ യാത്രക്കാരനാണ് പരുക്ക് കൂടുതൽ. പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഇരുകൂട്ടരും പുതുക്കാട് പോലീസിന് പരാതി നൽകി. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
Thrissur Paliyekkara toll clash